അരാംകോ 4 ശതമാനം ഓഹരി സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്

റിയാദ്: സൗദി അരാംകോയുടെ സര്‍ക്കാര്‍ ഷെയറുകളുടെ നാലു ശതമാനം സൗദി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലേക്കു മാറ്റി. എങ്കിലും അരാംകോയുടെ ഏറ്റവും വലിയ ഷെയര്‍ സര്‍ക്കാരില്‍ തന്നെ നിലനില്‍ക്കും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

നാലു ശതമാനം ഓഹരികള്‍ സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയെങ്കിലും 90.18 ശതമാനം ഷെയറുകള്‍ സര്‍ക്കാരിനുണ്ട്.
അതുകൊണ്ടുതന്നെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറും സര്‍ക്കാരാണ്.
അതേസമയം, നിരവധി ദീര്‍ഘകാല പദ്ധതികളാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചിട്ടുളളത്. പുതിയ സാമ്പത്തിക മേഖലകളും ഗിഗാ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.

നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ലോജിസ്റ്റിക്‌സ്, വ്യവസായം, സാങ്കേതികവിദ്യ, എന്നിവക്ക് പുറമെ പുരോഗതിക്ക് ആവശ്യമായ മുന്‍ഗണനാ മേഖലകളും സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടും. റിയാദ്, ജസാന്‍, റാസല്‍ ഖൈര്‍, ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സാമ്പത്തിക മേഖലകള്‍. സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ലോകത്തെ മികച്ച നിക്ഷേപ കേന്ദ്രങ്ങളായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply