Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലെത്താന്‍ അവസരം ഒരുക്കണം; ഇന്ത്യ ഉത്പ്പാദിപ്പിച്ച 45 ലക്ഷം കൊവിഡ് വാക്‌സിന്‍ സൗദിയില്‍ വിതരണം ചെയ്തു


റിയാദ്: സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയില്‍ എത്തിച്ചേരാമെന്ന് വിദേശ കാര്യ മന്ത്രാലയം. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ആറു മാസത്തിലേറെയായി കുടുങ്ങിയവര്‍ക്ക് തീരുമാനം ഗുണകരമാവില്ല. ആറു മാസം മുമ്പ് സൗദിയില്‍ നിന്ന് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവരിലേറെയും സൗദിക്ക് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ പുതിയ തീരുമാനം വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക.

സൗദിയില്‍ ആദ്യം വിതരണം ചെയ്ത കൊവിഡ് വാക്‌സിന്‍ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. സൗദിയിലാവട്ടെ ഇതുവരെ സ്വന്തം വാക്‌സിന്‍ ഉത്പ്പാദനം തുടങ്ങിയിട്ടുമില്ല. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത് സൗദിയില്‍ വിതരണം ചെയ്യുന്ന അതേ വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്കും നേരിട്ട് പ്രവേശനം അനുവദിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിന് ആവശ്യമായ നടപടി ഇന്ത്യന്‍ എംബസി സ്വീകരിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയില്‍ നിന്ന് 45 ലക്ഷം ഡോസ് വാക്‌സിന്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്തുവെന്നാണ് 29 മെയ് വരെയുളള വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. സൗദിയില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഉത്പ്പാദിപ്പിച്ച വാക്‌സിന്‍ സൗദിയില്‍ നിന്ന് തന്നെ സ്വീകരിക്കണമെന്ന വ്യവസ്ഥക്ക് മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദിയില്‍ നിന്ന് ഒരു ഡോസ് സ്വീകരിക്കുകയും രണ്ടാം ഡോസ് വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കുകയും ചെയ്ത ധാരാളം ആളുകള്‍ സൗദിയില്‍ നിന്ന് റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ട്. അത്തരക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമോ എന്നതുള്‍പ്പെടെ യാത്ര വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ മടക്കയാത്ര സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരു ദിവസങ്ങളില്‍ പുറത്തു വരും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top