Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഒമാന്‍ വഴി തുറന്നു; പ്രതീക്ഷയോടെ സൗദി പ്രവാസികളും


മസ്‌കത്ത്: പതിനെട്ട് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതോടെ ഒമാനിലേക്ക് ഇന്ത്യയില്‍ നിന്നുളളവര്‍ക്കും സെപ്തംബര്‍ 1 മുതല്‍ പ്രവേശനം അനുവദിക്കും. ഇതുസംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ഒമാനില്‍ റസിഡന്റ് പെര്‍മിറ്റ് ഉളളവര്‍ക്കും വിസിറ്റിംഗ് വിസയില്‍ വരുന്നവര്‍ക്കും പ്രവേശനം അനുവദിക്കും. ഇതോടെ സൗദിയിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒമാന്‍ വഴി യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.

ഒമാനിലേക്ക് യാത്ര പുറപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1) ഒമാനിലേക്ക് പ്രവേശനം നേടുന്നതിന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം. ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം. വാക്‌സിന്‍ സ്വീകരിച്ച മുഴുവന്‍ ആളുകള്‍ക്കും ഒമാനിലേക്ക് പ്രവേശനം അനുവദിക്കും.

2) രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുകയും വേണം. വാക്‌സിന്‍ സ്വീകരിച്ച 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം.

3) യാത്ര പുറപ്പെടുന്നതിന് മുമ്പ് 96 മണിക്കൂറിനുളളില്‍ എടുത്ത പിസി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കേറ്റില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണം.

4) യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ്, പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കേറ്റ് എന്നിവ തറാസൂദ് ആപില്‍ അപ്‌ലോഡ് ചെയ്യണം. സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്തവര്‍ക്ക് ഒമാനില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

5) ഫൈസര്‍ ബയോടെക്, ആസ്ട്രാ സെനേക, സിനോവാക്, സ്പുട്‌നിക് ഇവയില്‍ ഏതെങ്കിലും ഒരു ഡോസ് എടുക്കുകയും രണ്ടാം ഡോസ് ഒമാനില്‍ അംഗീകാരമില്ലാത്ത വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top