Sauditimesonline

kmcc logo
കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

ബ്രിട്ടണ്‍ വിളിക്കുന്നു; ആരോഗ്യ രംഗത്ത് അവസരങ്ങള്‍

ലണ്ടന്‍: ബ്രിട്ടണില്‍ സമഗ്ര പൊതുജനാരോഗ്യ സേവനങ്ങള്‍ക്കായി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള നാഷണല്‍ ഹെല്‍ത് സര്‍വീസി(എന്‍എച്എസ്)ന്റെ കീഴിലുളള ആതുരാലയങ്ങളിലേക്ക് വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം. സ്റ്റാഫ് നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി ആരോഗ്യ അനുബന്ധ തസ്തികയിലേക്ക് (health allied professionals) അപേക്ഷ ക്ഷണിച്ചു. റിക്രൂട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവും നിയമനം നല്‍കുന്ന സ്ഥാപനം വഹിക്കും. റിക്രൂടിംഗ് ഏജന്‍സിക്ക് സര്‍വീസ് ചാര്‍ജ് നല്‍കാനുളള ഉത്തരവാദിത്തവും നിയമന അധികാരിക്കള്‍ക്കാണ്.

അതേസമയം, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബ്രിട്ടണില്‍ അംഗീകരിച്ച യോഗ്യതക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റുകളാണ് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ചതെന്ന് സാക്ഷ്യപ്പെടുത്തണം. ഇതിന് സര്‍ട്ടിഫിക്കേറ്റുകളുടെ ട്രാന്‍സ്‌ക്രിപ്റ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കേറ്റും ട്രാന്‍സ്‌ക്രിപ്റ്റും പരിശോധിച്ച് തുല്യതാ സര്‍ട്ടിഫിക്കേറ്റുകള്‍ നേടുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള ഫീസ് ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കണം. (യുകെ അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കേറ്റ് നേടിയവര്‍ക്ക് ഇത് ബാധകമല്ല)

ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട് ചെയ്യുന്നതിന് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക ഏജന്‍സി എസ്പാനോവസ് ലിമിറ്റഡ് കമ്പനിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍ നഴ്‌സിംഗ്, ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുളളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. എക്‌റേ ത്രിവത്ത്സര ഡിപ്‌ളോമ, ബിരുദം നേടിയവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എല്ലാ തസ്തികകള്‍ക്കും സര്‍ക്കാര്‍ ശമ്പള സ്‌കെയില്‍ ബാധകമാണ്.

താല്‍പര്യമുളളവര്‍ bdo4@espanovus.uk എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ സിവി അയക്കുക. സപ്പോര്‍ട്ടിംഗ് ഡോകുമെന്റുകളും പാസ്‌പോര്‍ട്ട് കോപ്പിയും അറ്റാച്ച് ചെയ്യേണ്ട ആവശ്യമില്ല, സിവി പരിശോധിച്ച് യോഗ്യരായവരുടെ ഇമെയിലിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കും. അതിലെ ലിങ്ക് വഴി വിശദാമയ ബയോഡേറ്റയും സപ്പോര്‍ട്ടിംഗ് ഡോകുമെന്റും അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top