
റിയാദ്: അതിര്‍ത്തി ചെക്ക് പോയിന്റായ അല്‍ ബത്ത വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. മെതാഫെറ്റാമൈന്‍ വിഭാഗത്തിലുളള ലഹരി ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് അതോറിറ്റി അറിയിച്ചു.

നിര്‍മാണ സാമഗ്രികള്‍ കയറ്റിയ രണ്ടു ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സംശയം തോന്നി. വിശദ പരിശോധനയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അഗ്‌നി ശമനത്തിനുളള സിലണ്ടറില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഉത്പ്പന്നം കണ്ടെത്തിയത്. 27 കിലോ ഗ്രാം മെതാംഫെറ്റാമൈന്‍ അടങ്ങിയ 17,000 ടാബലെറ്റുകളാണ് കണ്ടെത്തിയത്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ ലഹരി വസ്തുക്കള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്ന സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്നു വിതരണ സംഘത്തെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.