Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

തൊഴില്‍ നിയമ ലംഘനം; സൗദിയില്‍ പിഴ ചുമത്തുന്നത് പരിഷ്‌കരിച്ചു

റിയാദ്: തൊഴില്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ചുമത്തുന്ന രീതി സൗദി മനാവ വിഭവ ശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുക.

മന്ത്രി എന്‍ഞ്ചി. അഹമ്മദ് അല്‍രാജ്ഹിയാണ് പരിഷ്‌കരിച്ച നിയമാവലി പ്രസിദ്ധീകരിച്ചത്. തൊഴിലാളികളുടെ എണ്ണം അമ്പതോ അതില്‍ കൂടുതലോ ആണെങ്കില്‍ എ വിഭാഗത്തിലും, 21 മുതല്‍ 49 വരെ ആണെങ്കില്‍ ബി വിഭാഗത്തിലും ഉള്‍പ്പെടും.

20 തൊഴിലാളികളോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സി കാറ്റഗറിയിലാണ. നിയമലംഘനങ്ങളുടെ ഗൗരവം. നിസാര നിയമ ലംഘനം എന്നിങ്ങനെ രണ്ടു തരം പിഴകളാണ് നിശ്ചയിച്ചിട്ടുള്ളത്. തൊഴില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്തതിെന്റ ഭാഗമാണ് മാറ്റങ്ങള്‍.
സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top