Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

പുത്തന്‍ രുചിക്കൂട്ടൊരുക്കി അല്‍ മലസില്‍ ചെറീസ് റസ്‌റ്റോറന്റ്; ഉദ്ഘാടനം ഡിസം. 14ന്

റിയാദ്: അറേബ്യന്‍ പാചക വൈവിദ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും സമന്വയിക്കുന്ന രുചിക്കൂട്ടുകളുടെ കലവറയൊരുക്കി ചെറീസ് റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. അല്‍ മലാസില്‍ ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് ബ്രാഞ്ച് റോഡില്‍ ഡിസംബര്‍ 14ന് വൈകുന്നേരം 4.00ന് റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അറബിക്, സൗത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ചൈനീസ് വിഭാഗങ്ങളിലായി നാനൂറിലേറെ വിഭവങ്ങളാണ് ചെറീസ് റസ്‌റ്റോറന്റിന്റെ പ്രത്യേകത. ഇതിന് പുറമെ ചെറീസ് പാചക വിദഗ്ദര്‍ തയ്യാറാക്കിയ ഇരുപതിലധികം പ്രത്യേക വിഭവങ്ങള്‍ രുചിച്ചറിയാനും ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. എട്ട് രാഷ്ട്രങ്ങളിലായി രണ്ടു പതിറ്റാണ്ടു റസ്‌റ്റോറന്റ് മേഖലയില്‍ സേവന പാമ്പര്യമുളള ഷെഫിന്റെ നേതൃത്വത്തിലുളള പാചക വിദഗ്ദരാണ് ചെറീസ് റസ്‌റ്റോറന്റിന്റെ കരുത്ത്. കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ക്കാതെയും ഏറ്റവും മികച്ച ചേരുവകള്‍ ഉപയോഗിച്ചും തയ്യാറാക്കുന്ന വിഭവങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

മൂന്ന് നിലകളില്‍ സജ്ജീകരിച്ചിട്ടുളള റസ്‌റ്റോറന്റിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ ബാച്‌ലേഴ്‌സിനും ഒന്നാം നിലയില്‍ 27 കിബിനുകളിലായി നൂറ്റന്‍പതിലധികം സീറ്റിംഗ് കപ്പാസിറ്റിയുളള ഫാമിലി സെക്ഷനുമാണ്. ഇവിടെ 30 പേര്‍ക്കിരിക്കാവുന്ന മിനി മീറ്റിംഗ് കം ഡെയ്‌നിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്നൂറിലധികം അതിഥികളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന പാര്‍ട്ടി ഹാള്‍ മൂന്നാം നിലയിലാണ്. ഇരു നിലകളിലും തുറസായ സ്ഥലത്ത് ഒരുക്കിയിട്ടുളള ഗാര്‍ഡനിലും ഡയ്‌നിംഗ് ഒരുക്കിയിട്ടുണ്ട്. മീറ്റിംഗുകള്‍, ബര്‍ത് ഡേ തുടങ്ങി ചെറുതും വലുതുമായ ആഘോഷങ്ങള്‍ക്കും വിരുന്നുകള്‍ക്കും അനുയോജ്യമായാണ് റസ്‌റ്റോറന്റിന്റെ രൂപകല്പന. ഹോം ഡെലിവറി, കാറ്ററിംഗ് സര്‍വീസ് എന്നിവയും ചെറി റെസ്‌റ്റോറന്റില്‍ ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സജി ജോര്‍ജ്, ടിനു ടോം തോമസ്, ജിന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top