ക്രിക്കറ്റ് പ്രവചന മത്സര വിജയിക്ക് ഉപഹാര വിതരണവും കലണ്ടര്‍ പ്രകാശനവും

റിയാദ്: ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സര വിജയിക്ക് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഉപഹാരം സമ്മാനിച്ചു. പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. കലണ്ടര്‍ പ്രകാശനം ഉപദേശക സമിതി ചെയര്‍മാന്‍ സലീം കളക്കര നിര്‍വ്വഹിച്ചു. മുജീബ് ചങ്ങരംകുളം ഏറ്റുവാങ്ങി.

പ്രവചന മത്സര വിജയി പൊന്നാനി പുഴമ്പ്രം സി പി നാസറിന് ഷമീര്‍ മേഘ ഉപഹാരം സമ്മാനിച്ചു. അംഗത്വ ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജനസേവന വിഭാഗം കണ്‍വീനര്‍ പുറങ്ങ് അബ്ദുല്‍ റസാഖിനുളള ഉപഹാരം ശിഹാബ് കൊട്ടുകാട് കൈമാറി.

ഉപദേശക സമിതി അംഗം കിളിയില്‍ അബൂബക്കര്‍, വൈ. പ്രസിഡന്റ് അസ്‌ലം കളക്കര, ഫസലു പുറങ്ങ്, മനാഫ് വെളിയങ്കോട്, മുസമ്മില്‍ തെലുങ്കാന, സുഹൈര്‍ തൃശൂര്‍, ബഷീര്‍ പാരഗന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം എ ഖാദര്‍, രമേഷ് വെള്ളേപ്പാടം, ഫാജിസ് പി വി, അഷ്‌കര്‍ വി, മുഹമ്മദ് സംറൂദ്,മുഫാഷിര്‍ കുഴിമന എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതവും സുഹൈല്‍ മഖ്ദൂം നന്ദിയും പറഞ്ഞു.

Leave a Reply