പ്രവാസത്തിന്റെ വിവിധ ഘട്ടങ്ങള്‍; ഡിസം. 13ന് പിഎല്‍സി ചര്‍ച്ച

റിയാദ്: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) കേരള ചാപ്റ്റര്‍ കുടിയേറ്റത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം ചര്‍ച്ച ചെയ്യുന്നു. കുടിയേറ്റത്തിന് മുമ്പുള്ള ഘട്ടം, കുടിയേറിയ രാജ്യത്തുള്ള ഘട്ടം, തിരിച്ച് മാതൃരാജ്യത്ത് മടങ്ങിവരുന്ന ഘട്ടം എന്നിങ്ങനെ മൂന്ന് മേഘലകളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രവാസത്തില്‍ നിയമ വിദഗ്ദരുടെ പങ്കും വിശകലനം ചെയ്യും. ഡിസംബര്‍ 13 ബുധന്‍ ഇന്‍ഡ്യന്‍ സമയം 7.00ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. സൂം ഐഡി :817 6374 0672 പാസ്‌കോഡ് 05392.

മലയാളി കുടിയേറ്റം സമഗ്രവും ശാസ്ത്രീയവുമായി പഠനം നടത്തിയ സാമൂഹ്യ ശാസ്ത്രജ്ഞനും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് മുന്‍ പ്രൊഫസറുമായ ഡോ. ഇരുദയരാജന്‍ വിഷയം അവതരിപ്പിക്കും. റിട്ടയേര്‍ഡ് ജഡജും പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ പി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.

Leave a Reply