റിയാദ്: ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് പ്രബോധകരെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗ്ഗനൈസേഷന്‍ കേരള പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനി. പ്രവാസികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും അറിയാനും വിശ്വാസ പരവും വൈയക്തികവുമായ പരിഹാരങ്ങളിലേക്ക് വഴിനടത്താനും കഴിയണം. വൈകാരികമായ പ്രതികരണങ്ങള്‍ക്കപ്പുറം വിവേകം നയിക്കുന്ന നയവും നിലപാടുകളുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്‍മിഫ്താഹ് ദഅ്‌വ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാഹി പ്രസ്ഥാനം നിര്‍വഹിച്ചു പോകുന്ന മതപരവും സാമൂഹികാവുമായ ഇടപെടലുകള്‍ ശക്തവും സുച്ചിന്തിതവുമായി നടപ്പിലാക്കേണ്ടത് കാലം ആവശ്യപെടുന്ന ദൗത്യമാണെന്ന് ക്വുര്‍ആന്‍ പരിഭാഷകന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പറഞ്ഞു. വെല്ലുവികളെ സധൈര്യം ഏറ്റെടുത്ത് സമൂഹത്തെ നേരിന്റെ പാതയില്‍ നയിക്കാന്‍ സാധ്യമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമിക് ഓര്‍ഗ്ഗനൈസേഷന്‍ കേരള വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി, ജാമിഅഃ അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിഅ ഡയറക്ടര്‍ ഫൈസല്‍ മൗലവി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന നേര്‍പഥം വാരിക പ്രചാരണത്തിന്റെ സൗദി തല ഉദ്ഘാടനം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ നിര്‍വ്വഹിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗ്ഗനൈസേഷന്‍ കേരള വൈസ് പ്രസിഡന്റ് ശരീഫ് എലാങ്കോട്, ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ് വേങ്ങര, കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ഫയാസ് കുറ്റിച്ചിറ പ്രസീഡിയം നിയന്ത്രിച്ചു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷുക്കൂര്‍ ചക്കരക്കല്ല് മോഡറേറ്ററായിരുന്നു. നിച്ച് ഓഫ് ട്രൂത്ത് റിയാദ് ചെയര്‍മാന്‍ യൂസുഫ് ശരീഫ് സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് കൊല്ലം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.