
ദമാം: റെഡ് കാര്‍പ്പറ്റ് സൗന്ദര്യ മത്സരത്തില്‍ പൗര്‍ണമി ചിത്രന് കിരീടം. വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ കോബാര്‍ ചാപ്റ്റര്‍ വനിതാ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. നടിയും മോഡലുമായ സാധിക വേണുഗോപാല്‍ പൗര്‍ണ്ണമി ചിത്രന് കിരീടം അണിയിച്ചു. സൗന്ദര്യ മത്സരം, കേക്ക് മേക്കിംഗ്, ഈറ്റിംഗ് ചലഞ്ച്, മെഹന്തി മത്സരം എന്നിവക്ക് പുറമെ. കുട്ടികള്‍ക്ക് പ്രശ്ചന്ന വേഷമത്സരവും, വനിതകള്‍ക്കും, കുട്ടികള്‍ക്കുമായി കായിക മത്സരങ്ങളും സഘടിപ്പിച്ചിരുന്നു. വനിതകള്‍ തയ്യാറാക്കിയ ചിത്ര, കരകൗശല പ്രദര്‍ശനവും ഒരുക്കിയിരുന്നു.

സൗന്ദര്യ മത്സം ബാഹ്യമായ ശാരീരിക സന്ദര്യം മാത്രമല്ലെന്നും വ്യക്തിത്വ വിശേഷങ്ങള്‍, ബുദ്ധി, കഴിവ്, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ചാതുര്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വിജയിയെ നിശ്ചയിച്ചതെന്ന് ജഡ്ജിംഗ് പാനല്‍ അംഗമായിരുന്ന മുന്‍ മിസ്സിസ് ഇന്ത്യ റണ്ണര്‍ അപ്പ് സാനിയ സ്റ്റീഫന്‍ പറഞ്ഞു. ജയപ്രസാദ്, ലാവണ്യ നായര്‍ എന്നിവരും വിധികര്‍ത്താക്കളായിരുന്നു.
അമൃത, ബമീമ റസാഖ്, ലിന്‍ഡ വര്‍ഗീസ്, ഇര്‍ശു ഗുല്‍, ജില്‍ന ജോസഫ്, നിഷാന കോലശ്ശേരി, പൗര്‍ണമി ചിത്രന്‍, റോസ് ടൈറ്റസ്, ശരണ്യ സണ്ണി, ഷബന അഷ്‌റഫ് ഷഹനറാണി, വിനീത രാജ്, എന്നിവര്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ബനീമ റസ്സാഖ്, നിഷാനകോളശ്ശേരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കേക്ക് മേക്കിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം സജിനി അഫ്താബ് കരസ്ഥമാക്കി. രണ്ടും , മൂന്നും സ്ഥാനങ്ങള്‍ ഐഷ ഷഹീന്‍ ,ജസ്റ്റി അനിഷ് എന്നിവര്‍ നേടി. ഈറ്റിംഗ് ചലഞ്ചില്‍ മുംതാസ് മുഹമ്മദ് ഒന്നാം സ്ഥാനവും ബുഷ്‌റ സഗീര്‍, രണ്ടാം സ്ഥാനവും സൈയ്ബു ഹനീഫ് മൂന്നാം സ്ഥാനവും നേടി. മെഹന്തി മത്സരത്തില്‍ റഫ്‌സീന മുനവ്വര്‍, നൂറ അന്ന്‌ന, ആമിന ഷഹ്ബാസ് എന്നിവര്‍ വിജയികളായി. കുട്ടികളുടെ ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ അമര്‍ഫല, ഏറിന്‍ ടോം സുഫില്‍, നൈല എന്നിവരും ജേതാക്കളായി.
കെഎംസിസി, ഒഐസിസി പ്രതിനിധികളായി ശബ്‌ന നജീബ്, പാര്‍വതി സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദേവിക നൃത്തവിദ്യാലയ, കൃതിമുഖ ഡാന്‍സ് സ്‌കൂള്‍, നാട്യഞ്ജലി നൃത്ത കലാക്ഷേത്ര, ഡി കമ്പനി, അമേയ സ്‌കൂള്‍ ഓഫ് ഡാന്‍സ്, വൈഷ്ണവി നൃത്ത വിദ്യാലയം, രുദ്ര നൃ ത്താലയ,ബ്ലൂം ബഡ്‌സ് എന്നീ നൃത്ത വിദ്യാലയങ്ങളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.
ഷെബി ഹാരിസ്, സുജ റോയ്, റീന, ലുമിയ, നാസിയ, ഷാലിമ, രേഷ്മ, ഷബാന, ഷംസി, ശ്രീദേവി, നിലോഫര്‍, രേവതി സഞ്ജു എന്നിവര്‍ വിവിധ കലാകായിക മത്സരങ്ങള്‍ നിയന്ത്രിച്ചു. ഡോ. അമിത ഷനീപ് അവതാരികയായിരുന്നു. അര്‍ച്ചന അഭിഷേക്, ഹുസ്‌ന ആസിഫ്, ഷംല നജീബ്, പ്രജിത, അനില്‍കുമാര്‍, സോഫിയ താജു, ഷെറിന്‍ ഷമീം, റിഫാന ആസിഫ്, അനു ദിലീപ്, അഫീജ സിറാജ്, രതി നാഗ, നജ്‌ല നിഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.