Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

സൈബര്‍ സുരക്ഷാ മുന്നറിയിപ്പ്; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

റിയാദ്: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നതിനെതിരെ മുന്നറിയിപ്പ്. സൗദിയിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റിയാണ് (എന്‍സിഎ) മുന്നറിയിപ്പ് നല്‍കിയത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍മാര്‍ അനധികൃതമായി കടന്ന് സോഫ്ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതു പ്രവര്‍ത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുഞറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍സിഎ സൗദിയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സുരക്ഷാ ഭീഷണി ചെറുക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.

ക്രോം അപ്‌ഡേറ്റ് ചെയ്യുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://www.google.com/chrome/update/ കൂടുതല്‍ വിവരങ്ങള്‍ https://chromereleases.googleblog.com/ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൗദി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും (സെര്‍ട്) ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. https://cert.gov.sa/en/security-warnings/chrome-alert-2023-02-16/

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top