Sauditimesonline

K 1
'അമ്മക്കൊരു നന്മത്തണല്‍': കരുതലിന്റെ കൈത്താങ്ങ് ഒരുക്കി നന്മോത്സവം

സയാമിസ് ശസ്ത്രക്രിയ വിജയകരം

റിയാദ്: യമന്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയാക്കി. സല്‍മാന്‍, അബ്ദുല്ല എന്നീ കുരുന്നുകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ആറ് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്. കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് 10 മണിക്കൂര്‍ സമയം എടുത്തു.

വന്‍കുടല്‍, മൂത്രാശയം എന്നിവ ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെയാണ് വേര്‍പ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35 അംഗ മെഡിക്കല്‍ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കിംഗ് അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്റര്‍ മേധാവിയും സയാമിസ് സര്‍ജനുമായ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 55 സയാമിസ് ഇരട്ടകളെ സൗദി അറേബ്യ സജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. 32 വര്‍ഷത്തിനിടെ 23 രാജ്യങ്ങളില്‍ നിന്നായി 127 സയാമിസ് ഇരട്ടകള്‍ക്ക് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് ആശുപത്രി പരിചരണം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top