യാമ്പു: സുഗന്ധം ആലിംഗനം ചെയ്തു സന്ദര്‍ശകരെ സ്വീകരിക്കുന്ന യാമ്പു പുഷ്പമേളയില്‍ ലഘുഭക്ഷണം സമ്മാനിച്ച് ലുലു ഹൈപ്പര്‍. ഗാര്‍ഡന്‍ ഷോകളും പൂക്കളില്‍ തീത്ത കാര്‍പെറ്റുകളും ഉള്‍പ്പെടെ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സെലിബ്രേഷന്‍ പാര്‍ക്കില്‍ എത്തിച്ചേരുന്നത്.
ഈ വര്‍ഷം യാമ്പു ഫ്‌ളവര്‍ ഗാര്‍ഡന്‍ ഷോയില്‍ കൂടുതല്‍ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിട്ടുളളത്. ഇതോടെ പ്രവേശന കവാടം ഗിന്നസ് റെക്കോഡില്‍ ഇടം നേടി. ഇതിന്റെ പങ്കാളികൂടിയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മാര്‍ച്ച് 9 വരെ മേള തുടരും.
സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന് പിന്തുണ നല്‍കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, അഗ്രിബിസിനസ്സുകളുടെ വളര്‍ച്ചക്ക് സമ്പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. തദ്ദേശീയമായി ഉത്പ്പാദിക്കുന്ന കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വില്‍പ്പനക്ക് ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കും.
യാമ്പു ഫ്‌ളവര്‍ ഗാര്‍ഡന്‍ ഷോയുടെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അഭിമാനിക്കുന്നുവെന്നം റീറ്റെയില്‍ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന ലുലു സൗദി ഹൈപ്പര്‍മാര്‍കെറ്റ്, പ്രാദേശിക കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തി കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കെറ്റ് പടിഞ്ഞാറന്‍ പ്രവിശ്യ റീജിയണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
