രാഷ്ട്രപതി അവാര്‍ഡ് നേടിയ പൊലീസ് ഉദ്യോഗസ്ഥനെ ആദരിച്ചു

കരുനാഗപ്പളളി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി അവാര്‍ഡ് നേടിയ കോട്ടയം അഡീഷണല്‍ എസ് പി സുഗതനെ എംഎംജെ പ്രവാസി കൂട്ടായ്മ ആദരിച്ചു. വിവധ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പ്രവാസി കൂട്ടായ്മ അംഗംങ്ങളുടെ മക്കളെയും ആദരിച്ചു.

മദ്രസാ ഹാളില്‍ നടന്ന പരിപാടിയില്‍ മരുതൂര്‍കുളങ്ങര ജമാഅത്ത് പ്രസിഡന്റ് തണ്ടാശേരില്‍ സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷിഹാബുദ്ദീന്‍ നിസാമി ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷ്ണന്‍, കപ്പത്തൂല്‍ റോയി, ഡി. ദിവാകരന്‍, ഷിഹാബുദ്ദീന്‍ കാളിപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫസല്‍ വലിയത് സ്വാഗതവും അന്‍സാരി കാട്ടൂര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply