Sauditimesonline

watches

ഇസ്‌ലാഹി സെന്റര്‍ ‘സാന്ത്വനം’ സഹായ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിലീഫ് വിഭാഗം സാന്ത്വനം റിലീഫ് ആന്‍ഡ് ആന്റ് സ്‌കോളര്‍ഷിപ്പ് സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പദ്ധതികള്‍ നടക്കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സാന്ത്വനം പദ്ധതി. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ്, നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായധനം, ഉത്തരേന്ത്യയിലേക്കുള്ള കമ്പിളിപ്പുതപ്പുകള്‍, സ്‌കൂള്‍ കിറ്റുകള്‍, വര്‍ഷത്തില്‍ ഒരു കുടുംബത്തിന് ഒരു വീട് എന്നിവയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് പദ്ധതി വിശദീകരിച്ച സഅദുദ്ദീന്‍ സ്വലാഹി പറഞ്ഞു. ടി ആര്‍ സുബ്രഹ്മണ്യന്‍, ലത്തീഫ് തെച്ചി, ഫിറോസ് പുതുക്കോട്, സത്താര്‍ കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. സിയാദ് കായംകുളം സ്വാഗതവും സാജിദ് കൊച്ചി നന്ദിയും പറഞ്ഞു.
റിലീഫ് വിവരങ്ങള്‍ക്ക് സാന്ത്വനം സമിതിയുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. മുഹമ്മദ് സുള്‍ഫിക്കര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, അബ്ദുല്‍ അസീസ് കോട്ടക്കല്‍, ഇഖ്ബാല്‍ വേങ്ങര, മന്‍സൂര്‍ സിയാകണ്ടം, മജീദ് തൊടിക പുലം, ഫൈസല്‍ പുനൂര്‍, അഫ്‌സല്‍ കയ്യങ്കോട്, ബഷീര്‍ വല്ലാഞ്ചിറ, ഫദല്‍ റഹ്മാന്‍ അറക്കല്‍, ഹംസ നരിമടക്കല്‍, മിദ്‌ലാജ് സ്വലാഹി, യാഖൂബ് എളമരം, മുഹമ്മദലി കാലിക്കറ്റ്, മര്‍സൂഖ് ടി.പി, ശംസുദ്ധീന്‍ അരിപ്ര, സുബൈര്‍, മുജീബ് ഇരുമ്പുഴി, അറഫാത്ത് ഹസ്സന്‍, വാജിദ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top