
റിയാദ്: യാചനയ്ക്കു കുട്ടികളെ ഉപയോഗിക്കുന്ന സംഘത്തെ സൗദിയില്‍ അറസ്റ്റു ചെയ്തു. തെരുവുകളിലും പാര്‍ക്കുകളിലും ഷോപ്പിംഗ് മാളുകളിലും യാചന നടത്താന്‍ കുട്ടികളെ ചൂഷണം ചെയ്ത 14 യമന്‍ പൗരന്‍മാരെ റിയാദിലാണ് അറസ്റ്റ് ചെയ്തത്. 27 കുട്ടികളെയാണ് ഭിക്ഷാടനത്തിന് ഉപയോഗിച്ചത്.

യാചന നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴയും ചുമത്തും. പൊതു സുരക്ഷാ വകുപ്പിന് കീഴിലെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

്‌നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പിടിയിലായ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഏജന്‍സികളോട് റിയാദ് പോലീസ് നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.