
ജിദ്ദ: ത്വായിഫ് അല്‍ ഹദാ റോഡ് ഗതാഗതത്തിന് നാളെ തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചത്. വൈകീട്ട് അഞ്ച് മുതല്‍ റോഡ് ഉപയോഗിക്കാം. അറ്റകുറ്റപ്പണികള്‍ക്ക് രണ്ടു മാസം റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു.

റോഡിന്റെ സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവ വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി സഹായിച്ചു. ജനുവരി ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ഹദാ റോഡ് അടച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.