Sauditimesonline

watches

ഉംറ തീര്‍ഥാടകര്‍ക്ക് 20 ലക്ഷം വിസ

റിയാദ്: ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 20 ലക്ഷം വിസ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം. ഈ വര്‍ഷം ജൂലൈ 30ന്ആണ് സീസണ്‍ ആരംഭിച്ചത്. 176 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. ഇന്തോനേഷ്യ, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്.

വിദേശ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കാന്‍ 150 ഉംറ കമ്പനികള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ സൗദിയില്‍ എത്തുഞതു മുതല്‍ ഉംറ നിര്‍വഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്നത് കമ്പനികളാണ്.

തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഉംറ നിര്‍വഹിക്കുന്നതിന് ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കിയിട്ടുളളത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വരും കാലയളവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,

തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദേശ തീര്‍ത്ഥാടകര്‍ ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിര്‍ബന്ധമില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top