റിയാദ്: കൊച്ചി കൂട്ടായ്മ ഇരുപതാം വാര്‍ഷികത്തിന്റെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി, സെക്രട്ടറി റഫീഖ്, ട്രഷറര്‍ അഹ്‌സന്‍ സമദ്, വൈസ് പ്രസിഡന്റ് നദീം, ജോ. സെക്രട്ടറി സാജിദ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക്, ഹസീബ്, ജലീല്‍ കൊച്ചി, തന്‍വീര്‍, റിയാസ്, ഷാജി, ഹാഫിസ്, സുള്‍ഫിക്കര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജയന്‍ കൊടുങ്ങലൂര്‍, ബിനു കെ തോമസ്, റസ്സല്‍ മാടത്തി പറമ്പില്‍, ജോണ്‍സന്‍, ഉമ്മര്‍ മുക്കം, ഗഫൂര്‍ കൊയിലാണ്ടി, ജോണ്‍സന്‍ മാര്‍ക്കോസ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രക്ദാനം നിര്‍വഹിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.