Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

സംഗീതപ്പെരുമഴയില്‍ സിത്താരം; കൊയിലാണ്ടി കൂട്ടം വാര്‍ഷികം ആഘോഷിച്ചു

റിയാദ്: മലയാളി മനസ്സില്‍ പാടിപ്പതിഞ്ഞ അനശ്വര ഗാനങ്ങള്‍ സംഗീതപ്പെരുമഴയായി ഒഴുകിയെത്തിയ ‘സിത്താരം’ സംഗീത വിരുന്ന് റിയാദിലെ ആസ്വാദകര്‍ക്ക് അവിസ്മരണീയ രാവ് സമ്മാനിച്ചു. ഹിറ്റ് ഗാനങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ആലപിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെ പ്രേക്ഷകരും ഏറ്റുപാടി. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാടുമാണ് പാട്ടിന്റെ പാലാഴി തീര്‍ത്തത്.

കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്ററിന്റെ ഏഴാം വാര്‍ഷിക ആഘോഷ ത്തോടാനുബന്ധിച്ചായിരുന്നു ‘ഈദ് വിത്ത് സിത്താരം’ സംഗീത നിശ അരങ്ങേറിയത്.

പെപ്പര്‍ ട്രീ ഇന്ത്യന്‍ റെസ്‌റ്റോറന്റ് സ്‌പോണ്‍സറായ പരിപാടി മുന്‍ മന്ത്രി ഡോ. ഖാലിദ് സാദ് അബ്ദുല്‍ അസീസ് ബിന്‍ സയീദ് ഉദ്ഘാടനം ചെയ്തു. പെപ്പര്‍ ട്രീ മാനേജിങ് ഡയറക്ടര്‍ അലി സലേഹ് അല്‍ ബഹുത്, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, പുഷ്പരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ സ്‌ക്രട്ടറി നിബിന്‍ ലാല്‍ ഇന്ദ്രനീലം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ഗ്‌ളോബല്‍ ചെയര്‍മാന്റെ സന്ദേശവും അവതരിപ്പിച്ചു.

പ്രസിഡന്റ് നൗഫല്‍ സിറ്റി ഫ്‌ളവര്‍ സ്വാഗതവും നൗഷാദ് കണ്ണങ്കടവ് നന്ദിയും പറഞ്ഞു. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.

നേഹ പുഷ്പരാജ്, ഹന പുഷ്പരാജ് എന്നിവര്‍ അവതാരകരായിരുന്നു. ‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന ആശയം മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങളിലായി പതിനൊന്ന് ചാപ്റ്ററുകളാണ് കൊയിലാണ്ടി കൂട്ടത്തിനുളളത്. കൂട്ടായ്മയുടെ പത്താം വാര്‍ഷി കത്തോടനുബന്ധിച്ചു പുറത്തിറക്കിയ കൊയിലാണ്ടിക്കൂട്ടം തീം സോഗിന്റെ ദൃശ്യാവിഷ്‌കാരം ചടങ്ങില്‍ സിത്താര കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top