
റിയാദ്: സൗദി അറേബ്യയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ 208 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്കുകളാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ടത്. 2021നെ അപേക്ഷിച്ച് 30 ലക്ഷത്തിലധികം യാത്രക്കാരാണ് ട്രെയിനില്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 208 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായും അതോറിറ്റി വ്യക്തമാക്കി.

ചരക്ക് ഗതാഗതത്തിലും നേട്ടം കൈവരിച്ചു. 1.6 ലക്ഷം കണ്ടെയ്‌നറുകളാണ് ഗുഡ്‌സ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ചരക്ക് ഗതാഗതത്തില്‍ വര്‍ധനവുണ്ട്.
നോര്‍ത്ത് ട്രെയിന്‍, ഈസ്റ്റ് ട്രെയിന്‍, ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍, പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി ട്രെയിന്‍, കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓട്ടോമേറ്റഡ് ട്രെയിന്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ റെയില്‍ ശൃംഖലകളിലെയും സ്ഥിതി വിവര കണക്കുകളാണ് അതോറിറ്റി പ്രസിദ്ധീകരിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






