Sauditimesonline

raheem and mother
അബ്ദുല്‍ റഹീം ഉമ്മയുടെ അരികിലേക്ക്; ഔട്ട്പാസ് തയ്യാറാക്കി എംബസി

ആര്‍ ഐ സി സി ‘മദ്‌റസ പ്രവേശനോത്സവം’: ആഹ്‌ളാദത്തോടെ കുരുന്നുകള്‍ മദ്രസകളിലേക്ക്

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കേഡിനേഷന്‍ കമ്മിറ്റി (ആര്‍ ഐ സി സി) എഡ്യുക്കേഷന്‍ വിംങ്ങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ പ്രവേശനോത്സവം. സുലൈ, നസീം, മലസ് വാരാന്ത്യ മദ്‌റസകള്‍, ദാര്‍ അല്‍ഫിത്‌റ ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ അദ്യായന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ‘മദ്‌റസ പ്രവേശനോത്സവം’ സംഘടിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ മദ്‌റസ ഭാഗികമായി അവസാനിപ്പിച്ച് സാധാരണ പഠന രീതിയില്‍ ക്ലാസ്സുകള്‍ പുനഃരാരംഭിച്ചു. പ്രവാസികുടുംബങ്ങളിലെ പരിമിതമായ സാമൂഹിക സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് സാമൂഹിക, മാനവിക രംഗത്ത് പ്രായോഗിക പാഠങ്ങള്‍ പരിശീലിക്കാന്‍ മദ്‌റസ സംരംഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് മദ്‌റസ പ്രവേശനോത്സവം.

സോഷ്യല്‍ മീഡിയയുടെയും, ഓണ്‍ലൈന്‍ പഠന വിനോദ ഉപാധിയാകളുടെയും അതിപ്രരസത്തിലും മത ധാര്‍മ്മിക പഠനങ്ങളുടെയും, പ്രായോഗിക പരിശീലന സംവിധാങ്ങളുടെയും പ്രസക്തി വര്‍ധിക്കുകയാണ് എന്ന് പ്രവേശനോത്സവ സന്ദേശപ്രഭാഷണം നിര്‍വ്വഹിച്ച ആര്‍ ഐ സി സി കണ്‍വീനര്‍ ഉമര്‍ഷരീഫ് പറഞ്ഞു. പ്രവാസി കുഞ്ഞുകങ്ങളുടെ സാമൂഹിക, മാനസിക, സാംസ്‌കാരിക വളര്‍ച്ചയില്‍ പ്രവാസ ലോകത്തെ വാരാന്ത്യ മദ്‌റസകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. സിലബസ് പഠനത്തിനതീതമായി കുട്ടികളുടെ വ്യക്തിത്വ വികസനവും, ധാര്‍മ്മിക സാമൂഹിക സാംസ്‌കാരിക ബോധമണ്ഡലങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മദ്‌റസ അധ്യാപകര്‍ക്കുള്ള ബാധ്യത അദ്ദേഹം വ്യക്തമാക്കി.

പുതുതായി അഡ്മിഷന്‍ നേടിയ കുഞ്ഞു കൂട്ടുകാര്‍ക്കും, കഴിഞ്ഞ രണ്ട് വര്‍ഷം ഓണ്‍ലൈന്‍ മദ്‌റസയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സ് റൂം മദ്‌റസ പഠനം നവ്യാനുഭവം പകര്‍ന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സഹപാഠികളെ നീണ്ടകാലത്തിന് ശേഷം നേരില്‍കണ്ട സന്തോഷവും ആനന്ദവും പങ്കുവെച്ചു.

പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആര്‍ ഐ സി സി എഡ്യുക്കേഷന്‍ വിംഗ് ടീച്ചേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു, മദ്‌റസകളുടെ അക്കാദമിക, പഠന, ഭൗതിക സൗകര്യങ്ങളില്‍ കാലികമായ പുനര്‍ക്രമീകരണങ്ങളും, വികസനപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. ആര്‍ ഐ സി സി എഡ്യുക്കേഷന്‍ വിംഗ് ചെയര്‍മാന്‍ എഞ്ചിനീയര്‍ അബ്ദുറഹീം കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് കുഞ്ഞഹമ്മദ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. എഡ്യുക്കേഷന്‍ വിങ്ങ് അംഗങ്ങളായ മൊഹിയുദീന്‍ അരൂര്‍, നസീഹ് അഹ്മദ് , ആര്‍ക്കിടെക്ട് മുഹമ്മദ് ഷാനിദ് , അജ്മല്‍ കള്ളിയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. അക്കാദമിക പാനല്‍ ചര്‍ച്ചയില്‍ വിവിധ മദ്‌റസകളിലെ അദ്ധ്യാപികമാര്‍, എം. ടി. സബീഹ, ഫാത്തിമ, അശ്‌റിന്‍ ഈസ, സഫീറ , ശരിഹാന്‍, റാഫിയ, സമീഹ (സുലൈ മദ്‌റസ), സുനീറ, സഈദ യു.കെ, സോണിയ ഫാത്തിമ, ഇബ്തിസാം (നസീം മദ്‌റസ), യു. കെ. ഷഹന പെരുമ്പാവൂര്‍, സുമയ്യ, സയാന്‍, റജീന, ഹസ്‌ന (മലാസ് മദ്‌റസ) എന്നിവര്‍ പ്രസക്തവും പ്രായോഗികവുമായ ചിന്തകള്‍ പങ്കവെച്ചു.

റിയാദിലെ മൂന്ന് ഏരിയകളിലായി മലസ് സലഫി മദ്‌റസ, സുലൈ മദ്രസത്തു തൗഹീദ്, നസീം സലഫി മദ്‌റസ എന്നീ പ്രാഥമിക മതവിദ്യാഭ്യാസ വാരാന്ത്യ മദ്‌റസകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്ന ദാറുല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീസ്‌കൂള്‍ വിജയകരമായ ആറാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ഹൈസ്‌ക്കൂള്‍, പ്ലസ്ടു പ്രായത്തിലുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിസ്ഡം സ്റ്റുഡന്റസ് കേരളത്തില്‍ നടപ്പാക്കിയ സി.ആര്‍.ഇ (കണ്ടിന്യൂയിംഗ് റിലീജിയസ് എഡ്യൂക്കേഷന്‍) കോഴ്‌സും റിയാദില്‍ നടക്കുന്നുണ്ട്.

കേരളത്തിലെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മികച്ച അക്കാദമിക് സിലബസ്, പരിശീലനം സിദ്ധിച്ച ടീച്ചേഴ്‌സ്, മികച്ച സൗകര്യങ്ങളുള്ള ക്ലാസ് മുറികള്‍, മലയാള ഭാഷാ പഠനം, കലാ കായിക പരിശീലന സൗകര്യങ്ങള്‍ എന്നിവ ആര്‍ ഐ സി സി മദ്‌റസകളുടെ പ്രത്യേകതകളാണ്. വിവിധ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ വര്‍ സുലൈ മദ്‌റസത്ത് തൗഹീദ് 0508157415 / 0570784802, നസീം സലഫി മദ്‌റസ 0541428700 / 0502261480, മലസ് സലഫി മദ്‌റസ 0540527545 / 0500373748, ദാര്‍ അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ 0506365531 / 0536288323 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top