Sauditimesonline

edapa 1
റിയാദില്‍ എറണാകുളം കൂട്ടായ്മ 'തിത്തൈ തകതെയ്'

ധന്യ ഷൈന്‍ദേവിന് യാത്രയയപ്പ്

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗവും ശുമേയ്‌സി ആശുപത്രി നഴ്‌സിംഗ് ട്രെയ്‌നറുമായ ധന്യ ഷൈന്‍ദേവിന് ഹൃദ്യമായ യാത്ര അയപ്പ് നല്‍കി. ഗായികയും വിമന്‍സ്‌ഫോറം എജ്യൂകേഷന്‍ കോഡിനേറ്ററുമാണ്.

സൗദിയില്‍ കൊവിഡ് കാലത്ത് റിയാദിലെ ഇന്ത്യന്‍ സമൂഹത്തിന് മികച്ച ആതുരസേവം നല്‍കിയ ധന്യക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലും വിമന്‍സ് ഫോറവും പ്രശംസാ ഫലകം സമ്മാനിച്ചു.

വിമന്‍സ്‌ഫോറം പ്രസിഡന്റ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ശിഹാബ് കൊട്ടുകാട്, മിഡിലീസ്റ്റ് ജോയിന്റ് സെക്രട്ടറി സലാം പെരുമ്പാവൂര്‍, റിയാദ് യൂണിറ്റ് പ്രസിഡന്റ് ഷംനാസ് കുളത്തൂപ്പുഴ, ട്രഷറര്‍ ജെറിന്‍മാത്യൂ, അലി ആലുവ, വിമന്‍സ് ഫോറം കോഡിനേറ്റര്‍ സബ്രീന്‍ ഷംനാസ്, ട്രഷറര്‍ ഹമാനി കണ്ടപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോസ് കടമ്പനാട്, ജോസ് ആന്റണി, അന്‍സാര്‍ വര്‍ക്കല, രജ്ഞിനി വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹാദരങ്ങള്‍ക്ക് ധന്യ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top