Sauditimesonline

SUBASH
മരണ വാര്‍ത്തയുടെ നിഴല്‍ നീങ്ങി; പ്രതീക്ഷയുടെ ചിറകിലേറി സുഭാഷ് നാട്ടിലേക്ക് മടങ്ങി

ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും ചാക്കോച്ചന്‍ ലവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് സൗദി ചാപ്റ്ററും സംയുക്താമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഫര്‍ണിച്ചര്‍ കമ്പനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാസങ്ങളായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

അബീര്‍ ഗ്രൂപ്പ് മെഡിക്കല്‍ ടീം അംഗങ്ങളായ മന്‍ഹജ്, ഡോ. സല്‍മാന്‍, മുകേഷ്, ദിവ്യ, ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ആമിന സെറിന്‍, ചാക്കോച്ചന്‍ ലവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് ഭാരവാഹികളായ അഫ്‌സല്‍ കല്ലമ്പലം, മുഹമ്മദ് സിയാദ് വര്‍ക്കല, സാബു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top