
റിയാദ്: യുവ യുനൈറ്റഡ് അതിഥിയായി യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ റിയാദിലെത്തി. മെയ് 26ന് റിയാദ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ ‘ഇമ്രാന്‍ ഖാന്‍ ഈദ് മെഗാഫെസ്റ്റ്’ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ ഭാഷകളില്‍ ചടുല താളം തീര്‍ക്കുന്ന ഇമ്രാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പ്രതിഭ തെളിയിച്ച ഗായകനാണ്. ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ യുവജന വിഭാഗമാണ് യുവ യുനൈറ്റഡ്.

ഇമ്രാന്‍ ഖാന്‍ ആദ്യമായാണ് സൗദിയില്‍ മെഗാഷോയില്‍ പങ്കെടുക്കുന്നത്. പ്രതികൂല ജീവിത സാഹചര്യങ്ങളെ നേരിട്ട് സംഗീത ലോകത്ത് സ്വന്തം ശൈലി തീര്‍ത്ത ഇമ്രാന്‍ ഖാന്‍ ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തെ സഹായിക്കാനാണ് സംഗീത വിരുന്ന് ഒരുക്കുന്നത്.

ചാരിറ്റി ഓഫ് പ്രവാസിയുടെ കീഴില്‍ യുവജന കൂട്ടായ്മ, ക്ഷമ സ്ത്രീ കൂട്ടായ്മ എന്നിവയുമുണ്ട്. കുട്ടി പട്ടാളം എന്ന പേരില്‍ കുരുന്നുകള്‍ക്കായി കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ലോഗോ പ്രകാശനം മെയ് 26ന് നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇമ്രാന്‍ ഖാന് പുറമെ യുവ യുണൈറ്റഡ് ചെയര്‍മാന്‍ അഷറഫ് തൃത്താല, പ്രസിഡണ്ട് റിഷി ലത്തീഫ്, ചാരിറ്റി പ്രസിഡണ്ട് അയൂബ് കരൂപടന്ന, ക്ഷമ പ്രസിഡണ്ട് തസ്‌നീം റിയാസ്, കുട്ടിപട്ടാളം അധ്യക്ഷ ഹിബ അബ്ദുല്‍സലാം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






