Sauditimesonline

RUSSAL
റസ്സല്‍ മഠത്തിപ്പറമ്പിലിന് നവോദയ യാത്രയയപ്പ്

ഉംറ നിര്‍വഹിച്ചത് 48 ലക്ഷം തീര്‍ഥാടകര്‍

റിയാദ്: ആറു മാസത്തിനിടെ 48 ലക്ഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചതായി സൗദി ഹജ്, ഉംറ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനം മുതലാണ് ഈ സീസണിലെ ഉംറ തീര്‍ഥാടനം ആരംഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഉംറ തീര്‍ഥാടകര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതിന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നുളള തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇവരില്‍ 43.29 ലക്ഷം തീര്‍ത്ഥാടകര്‍ വിമാന മാര്‍ഗവും അതിര്‍ത്തി ചെക്ക് പോയിന്റ് കടന്ന് റോഡ് മാര്‍ഗം 5.07 ലക്ഷം പേരും സൗദിയിലെത്തി. കപ്പല്‍ വഴി 3,985 പേരും ഉംറ നിര്‍വഹിക്കാനെത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

13.51 ലക്ഷം തീര്‍ഥാടകര്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മസ്ജിദുന്നബവി സന്ദര്‍ശനം നടത്തി. അവരില്‍ ബഹുഭൂരിപക്ഷവും മക്കയിലെത്തി ഉംറയും നിര്‍വഹിച്ചു. യാന്‍ബുവിലെ പ്രിന്‍സ് അബ്ദുള്‍ മൊഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി 11,132 തീര്‍ഥാടകരാണ് ഇതുവരെ എത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top