Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

മക്കയില്‍ പ്രവേശന നിയന്ത്രണം; ട്രാഫിക് മോക് ഡ്രില്‍

ജിദ്ദ: ഹജ്ജ് മുന്നോരുക്കത്തിന്റെ ഭാഗമായി മക്കയിലേക്കുളള പ്രവേശനത്തിന് നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി, മക്കയില്‍ നിന്നുള്ള ഇഖാമ, ഹജ്ജ് പെര്‍മിറ്റ് എന്നിവ ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.

മക്ക പ്രവേശന പെര്‍മിറ്റുകള്‍ നേടുന്നതിന് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നേരിട്ട് പോകാതെ ‘അബ്ഷീര്‍’, ‘മുഖീം’ പോര്‍ട്ടലുകള്‍ വഴി അപേക്ഷിക്കാം. ഉംറ വിസയിലുള്ളവര്‍ ഏപ്രില്‍ 18നകം രാജ്യം വിടണം. ഏപ്രില്‍ 18 മുതല്‍ മെയ് 31 വരെ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കില്ല. ഹജ്ജ് വിസയുള്ളവര്‍ക്ക് മാത്രമാണ് മക്കയില്‍ താമസിക്കാന്‍ അനുമതിയുള്ളൂ. നിയമലംഘകര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലും പുണ്യസ്ഥലങ്ങളിലും ട്രാഫിക് മോക് ഡ്രില്‍ സംഘടിപ്പിച്ചു. 3,000 ബസുകള്‍ ഉപയോഗിച്ച് അഞ്ച് ഘട്ടങ്ങളിലായി നടന്ന പരീക്ഷണത്തില്‍ 12 ലക്ഷം തീര്‍ഥാടകരുടെ നീക്കം കൃത്യമായി വിലയിരുത്തി. 74 ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളിലെ 20,500 ജീവനക്കാര്‍ മോക് ഡ്രില്ലില്‍ പങ്കെടുത്തു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top