Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

സൗദിയില്‍ ആഭ്യന്തര ഗതാഗതം നിര്‍ത്തിവെക്കുന്നു; വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ മുടങ്ങും

റിയാദ്: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ആഭ്യന്തര ഗതാഗത സംവിധാനങ്ങളും സൗദിയില്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ആഭ്യന്തര വിമാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍, ടാക്‌സികള്‍ എന്നിവ 14 ദിവസത്തേക്ക് നിര്‍ത്തിവച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 2020 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 6 മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്പിഎ റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തു ഇതുവരെ 274 കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുവദിക്കുന്ന അടിയന്തിര വിമാന സര്‍വീസുകള്‍ക്കു വിലക്കു ബാധകമല്ല. മാനുഷിക ആവശ്യങ്ങള്‍, മെഡിക്കല്‍ ഇവാക്വേഷന്‍ എയര്‍ക്രാഫ്റ്റുകള്‍, സ്വകാര്യ വിമാനങ്ങള്‍ എന്നിവക്കുമാത്രമാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയുളളൂ.

അബ്‌ഖൈക്ക്, ഹൊഫുഫ് വഴിയുളള റിയാദ് ദമ്മാം ട്രെയിന്‍ സര്‍വീസുകള്‍, മജ്മ, അല്‍കാസിം, ഹായില്‍ വഴിയുള്ള റിയാദ് അല്‍ജൗഫ് സര്‍വീസ്, ഹറമൈന്‍ എക്‌സ്പ്രസ് എന്നിവ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തും. അതേസമയം, ദമ്മാം തുറമുഖത്തു നിന്നും റിയാദ് ഡ്രൈ പോര്‍ട്ടിലേക്കുളള ചരക്കു ഗതാഗതത്തിന് തടസ്സം ഉണ്ടാവില്ലെന്ന് സൗദി റെയില്‍വേ കമ്പനി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top