Sauditimesonline

farewell nmc
ലാലി വര്‍ക്കിക്ക് റിയാദ് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ്

പുതിയ പ്രതീക്ഷ, പുതിയ ദൗത്യം; വിപുല്‍ ഇനി സൗദിയിലെ ഇന്ത്യന്‍ മുഖം

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സ്വാതന്ത്ര്യ ദിനത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ പതാക ഉയര്‍ത്തും. ജൂലൈ 31ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ‘ലെറ്റര്‍ ഓഫ് ക്രെഡന്‍സ്’ (സ്ഥാനപതി നിയയമനപത്രം) സ്വീകരിച്ച അംബാസഡര്‍ ബുധനാഴ്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ഇന്ത്യന്‍ എംബസിയിലെത്തി ചുമതലയേല്‍ക്കും.

ഇന്ത്യ-സൗദി തന്ത്രപ്രധാന ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിപുല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഐ.ടി, പുനരുപയോഗ ഊര്‍ജ്ജം, ഖനനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വ്യാപാര നിക്ഷേപ സാധ്യതകളും ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ ആതിഥ്യം അരുളുന്ന ഏഷ്യന്‍ ഗെയിംസ്, ലെ ഫിഫ ലോകകപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കായിക മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും ഇരുരാജ്യങ്ങള്‍ക്കും വലിയ പങ്കാളിത്ത സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1998 ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കൈറോ, കൊളംബോ, ജനീവ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായില്‍ കോണ്‍സല്‍ ജനറലായും വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായും സേവന പരിചയം. 2023 മുതല്‍ ഖത്തര്‍ അംബാസഡര്‍. ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എയും നേടി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top