Sauditimesonline

wmf
അറിവിന്റെ അക്ഷരവാതില്‍ തുറന്ന് സ്ത്രീശക്തി; കിംഗ് ഫഹദ് ലൈബ്രറി സന്ദര്‍ശിച്ച് വനിതാ കൂട്ടായ്മ

വിഷന്‍ 2030: വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി രാജ്യത്തിന് മികച്ച നേട്ടമാണ് സമ്മാനിച്ചതെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പദ്ധതി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തിനിടെ വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു.

വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യം നേടുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കിയ ഭരണാധികാരി സല്‍മാന്‍ രാജാവിന് സാമ്പത്തിക വികസനകാര്യ മസിതി ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നന്ദി പറഞ്ഞു. വെല്ലുവളികള്‍ നിറഞ്ഞതായിരുന്നതെങ്കിലും വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഉദ്യമം അഭിനന്ദനാര്‍ഹമാണ്.

വിഷന്‍ 2030ന്റെ അഞ്ച് വര്‍ഷങ്ങള്‍ ആത്മവിശ്വാസം പകരുന്നതാണ്. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സാമ്പത്തിക വികസനകാര്യ സമിതി വിശകലനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, നിര്‍മാണ മേഖലയിലെ പരിഷ്‌കാരങ്ങള്‍, നവീനമായ പൊതുനയ രൂപീകരണം എന്നിവ സുശക്തമായ അടിത്തറയാണ് രാജ്യത്തിന് സമ്മാനിച്ചത്. ഇതിന്റെ തുടര്‍ പദ്ധതികള്‍ തുടരുമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ജീവിത നിലവാരം ഉയര്‍ത്തുക, സൗദിയെ അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനമായി മാറ്റുക തുടങ്ങിയ രംഗങ്ങളില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞതായും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വികസനകാര്യ സമിതി യോഗം വിലയിരുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top