Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

ഹൃദയാഘാതം: ഷിഫയില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു. ചെമ്പഴന്തി സുരേഷ് രാജന്‍ (46) ആണ് മരിച്ചത്. ഷിഫ മലയാളി സമാജം പ്രവര്‍ത്തകനാണ്.പത്തു വര്‍ഷമായി ഷിഫയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സ്ഥാപനത്തോട് ചേര്‍ന്നുള്ള ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. പെരുന്നാള്‍ അവധിക്കു മുമ്പ് ശമ്പളം വാങ്ങി പോയതാണ്. ടമയ് 12ന് ബുധന്‍ രാത്രിയാണ് മരിച്ചത്. വെള്ളി രാത്രിയും സുരേഷ് രാജിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചു. മുറിയില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സ്‌പോണ്‍സറെ അറിയിച്ചു. പോലീസില്‍ വിവരം നല്‍കിയതോടെ റൂം പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത.്

രണ്ടു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞു മടങ്ങിയെത്തിയത്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. തുടര്‍ നടപടികളുമായി ഷിഫ മലയാളി സമാജം പ്രസിഡന്റ് സാബു പത്തടി, സെക്രട്ടറി മധു വര്‍ക്കല, ജീവകാരുണ്യ കണ്‍വീനര്‍ മുജീബ് കായംകുളം, അശോകന്‍ ചാത്തന്നൂര്‍, ഫിറോസ് പോത്തന്‍കോട്, ബിജു മടത്തറ എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top