Sauditimesonline

FB NASER MADANI
വിയര്‍പ്പിന്റെ വില മറക്കാതെ ബക്കര്‍; പഴയ കടം വീട്ടാന്‍ പരസ്യവുമായി പ്രവാസി

സൗദി റെയില്‍വെ 70ന്റെ നിറവില്‍; 70 ശതമാനം നിരക്കിളവ്

റിയാദ്: സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റിന് 70 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 27 വരെ റെയില്‍വേ മൊബൈല്‍ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ പ്രഥമ ട്രയിന്‍ സര്‍വീസ് 1951 ഒക്‌ടോബറിലാണ് ആരംഭിച്ചത്. സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ റിയാദില്‍ നിന്ന് ദമ്മാം വരെ 450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ട്രെയിന്‍ സര്‍വീസ് ആണ് ആരംഭിച്ചത്. ഇതിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ചാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.

റെയില്‍വേ മൊബൈല്‍ ആപില്‍ റെയില്‍വേ 70 എന്ന കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. രാവിലെ 10ന് ശേഷം ടിക്കറ്റെടുക്കുന്ന ആദ്യ 200 യാത്രക്കാര്‍ക്കാണ് 70 ശതമാനം ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്കും ഇളവ് ബാധകമാണെന്ന് റയില്‍വേ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top