
റിയാദ്: സാമൂഹിക, സാംസ്കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. നൗഷാദ് ആലുവ (പ്രസിഡന്റ്), ഷഫീഖ് പാറയില്‍ (സെക്രട്ടറി), സിജോ മാവേലിക്കര (ട്രഷറര്‍ ), ഷൈജു പച്ച (കോര്‍ഡിനേറ്റര്‍), തങ്കച്ചന് വര്‍ഗീസ്, നബീല്‍ ഷാ (വൈസ്: പ്രസിഡന്റുമാര്‍), ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ് (ജോ: സെക്രട്ടറിമാര്‍), നൗഷാദ് പള്ളത് (ജോ: ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഷാഫി നിലമ്പൂര്‍, ബാലഗോപാലന് (സ്പോര്‍ട്സ്), ജബ്ബാര്‍ പൂവാര്‍, ഹരി കായംകുളം (ആര്‍ട്സ്), അനില്‍കുമാര്‍ തമ്പുരു, സാജിത് ഖാന് (ഐ ടി), സുനില്‍ ബാബു എടവണ്ണ, ലുബൈബ് കൊടുവള്ളി (മീഡിയ), അഷ്റഫ്, സുല്‍ഫി കൊച്ചു (വടം വലി), സാജിദ് നൂറനാട് (പി ആര് ഓ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 40 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ പ്രസിഡന്റ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. ഒന്‍പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി അലി ആലുവ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഹരി കായംകുളം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സാജിദ് നൂറനാട് വരവ് ചിലവു കണക്കുകളും അവതരിപ്പിച്ചു. ഷാന്‍ പെരുമ്പാവൂര്‍ സ്വാഗതവും ഷാനവാസ് ആലുങ്കല്‍ നന്ദിയും പറഞ്ഞു, ശിഹാബ് കൊട്ടുകാട്, നാസര്‍ കാരന്തൂര്‍, റഫീക്ക് തങ്ങള്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






