Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

ഹൂതി ആക്രമണം; യുഎന്‍ സുരക്ഷാ സമിതി ഇടപെടണം: സൗദി മന്ത്രി സഭ

റിയാദ്: ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ യുഎന്‍ സുരക്ഷാ സമിതി അടിയന്തിരമായി ഇടപെടണമെന്ന് സൗദി മന്ത്രി സഭാ യോഗം. സൗദിയിലേക്കും യുഎഇയിലക്കും ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ മന്ത്രി സഭാ യോഗം അപലപിച്ചു.
അന്താരാഷ്ട്ര സുരക്ഷയും സമാധാനവും തകര്‍ക്കുന്ന ആക്രമണങ്ങളാണ് ഹൂതികള്‍ തുടരുന്നത്. ഇത് അവസാനിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും മന്ത്രി സഭ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന ഓണ്‍ലൈനിലാണ് മന്ത്രിസഭാ യോഗം നടന്നിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ന് റിയാദ് അല്‍ യമാമാ കൊട്ടാരത്തിലാണ് മന്ത്രിസഭ ചേര്‍ന്നത്. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു കുവൈത്തുമായുളള ധാരണാപത്രം എന്നിവയും ചര്‍ച്ച ചെയ്തു.

അതിനിടെ, ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനത്തിന് ആശംസകള്‍ അറിയിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചും. ഇന്ത്യക്ക് അഭിവൃദ്ധിയും ഐക്വര്യവും കൈവരിക്കാന്‍ കഴിയട്ടെയെന്ന രാജാവ് സന്ദേശത്തില്‍ പറഞ്ഞു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top