Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം

റിയാദ്: സൗദിയില്‍ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്ക് പുറമെ ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. മാംസം ചേരുവയുളള ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുന്നത്. സര്‍ട്ടിഫിക്കേറ്റ് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറായി വരുകയാണ്. ജൂലൈ 1 മുതല്‍ നിയമം ബാധകമാക്കുമെന്ന് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ മാംസത്തില്‍ നിന്ന് വേര്‍തിരിച്ച കൊഴിപ്പ് ഉള്‍പ്പെടെയുളളവ ചേര്‍ക്കുന്നുണ്ട്. ഇത്തരം ഉത്പ്പന്നങ്ങള്‍ക്കെല്ലാം ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top