Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

ഡോകുമെന്റ് സാനിറ്റൈസേഷന്‍ ആവശ്യമില്ല: മുംബൈ സൗദി കോണ്‍സുലേറ്റ്

മുംബൈ: സൗദിയുടെ മുബൈ കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുന്ന ഡോകുമെന്റുകള്‍ സാനിറ്റൈസേഷന്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ സമര്‍പ്പിക്കുന്ന ഡോകുമെന്റുകള്‍ക്കാണ് വ്യവസ്ഥ ബാധകമെന്ന് റിക്രൂടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കോണ്‍സുലേറ്റ് അറിയിച്ചു. നിലവില്‍ ഒരു പാസ്‌പോര്‍ട്ടിന് ആയിരം രൂപ നിരക്കില്‍ സാനിറ്റൈസേഷന്‍ ചാര്‍ജ് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നു. ഫ്രെബുവരി 1 മുതല്‍ സേവനങ്ങള്‍ക്ക് സാനിറ്റൈസേഷന്‍ ചാര്‍ജ് ഈടാക്കില്ലെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി.

അതേസമയം, കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ വൃത്തിയും വെടിപ്പും ഉളളവയായിരിക്കണം. ഡോകുമെന്റുകള്‍ സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന ബാഗുകളുടെ അകവും പുറവും വൃത്തിയുളളവയും ആയിരിക്കണം. അല്ലാത്തവ നിരസിക്കും. കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്ന റിക്രൂടിംഗ് ഏജന്റുമാരുടെ പ്രതിനിധികള്‍ കൊവിഡ് പ്രോടോകോള്‍ പാലിക്കണമന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top