Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 75 ലക്ഷത്തിലധികം പേര്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4375 പേര്‍ കൊവിഡ് മുക്തി നേടി. 3669 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാണ്. മൂന്നു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 940 പേരുടെ നില തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സൗദിയില്‍ ഇതുവരെ 75 ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. പതിനെട്ടു വയസ് കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായമുളള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.

ഫെബ്രുവരി 1 മുതല്‍ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം കഴിഞ്ഞ് ബൂസ്റ്റര്‍ സ്വീകരിക്കാത്തവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കില്ല. ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ സെന്ററുകള്‍്, വിനോദ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനും ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top