കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കൊല്ലം പരവൂര്‍ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടില്‍ ശ്രീകുമാര്‍ (56) ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളി വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അല്‍ ഗരാവി ഗ്രൂപ്പില്‍ 20 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു.

ഭാര്യ കുമാരി റിയാദിലെ അല്‍ ഫലാഹ് ആശുപത്രിയില്‍ നഴ്‌സാണ്. ഏക മകള്‍ ശ്രദ്ധ വിദേശത്തു ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ മണിരാജ് ഇതേ കമ്പനി ജീവനക്കാരനാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂരും അല്‍ ഗരാവി ഗ്രൂപ്പിലെ സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

Leave a Reply