അഫ്‌സല്‍ കായംകുളം
ഹായില്‍: ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടൂമാറോ’ പ്രമേയത്തില്‍ പ്രവാസി മലയാളികല്‍ക്കായി നടത്തുന്ന ഹെല്‍ത്തോറിയം ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അല്‍ ഹബീബ് ക്ലീനിക്കില്‍ നടന്ന സെമിനാര്‍ സെന്‍ട്രല്‍ പ്രസിഡന്റ്റ് ബഷീര്‍ സഅദി കിന്നിംഗാറിന്റെ അധ്യക്ഷതിയില്‍ ഹായില്‍ ഇന്‍ന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വാളന്റിയറും സാമുഹിക പ്രവര്‍ത്തകനുമായ ചാന്‍സ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ഡയബറ്റിക്ക് രോഗ ലക്ഷണങ്ങളും ചികില്‍സയും സംബന്ധിച്ച് ഡേ. അബ്ദുല്‍ റസ്സാക്ക് ഉമ്മത്തുരും കിഡ്‌നി രോഗങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയം ഡോ. അരവിന്ദ ജെ ശിവനും അവതരിപ്പിച്ചു. സൗജന്യ മെഡിക്കല്‍ ചെക്കപ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. അഫ്‌സല്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി, അബ്ദുല്‍ റസ്സാക്ക് മദനി, ബാപ്പു എസ്‌റ്റേറ്റ് മൂക്ക്, നൗഫല്‍ പറക്കുന്ന്, തുടങ്ങിയവര്‍ ആശംസ പ്രഷാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബഷീര്‍ നെല്ലളം സ്വാഗതവും മുസ്ഥഫ അത്താളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
