റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് രാജിവെച്ചന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് സിപി മുസ്തഫ. പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സംഘടനയെ ശിഥിലമാക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമമാണ് പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും സിപി മുസ്തഫ വ്യക്തമാക്കി.
റിയാദിലെ കെഎംസിസിയില്‍ ഏറെക്കാലമായി വിഭാഗീയത രൂക്ഷമാണ്. സെന്‍ട്രല്‍ കമ്മറ്റിയിലെ ഒരു വിഭാഗവും മലപ്പുറം ജില്ലാ കമ്മറ്റിയിലെ ചിലരുമാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സെന്‍ട്രല്‍ കമ്മറ്റി രൂപീകരണം തെരഞ്ഞെടുപ്പിള്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി സമന്വയത്തിലൂടെ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ പൊതു താത്പര്യം പരിഗണിച്ച് എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുമെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും സിപി മുസ്തഫ സൗദിടൈംസിനോട് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.