റിയാദ്: സെക്യൂരിറ്റി ഗാര്‍ഡുകളെ നിതാഖാത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. മാന്‍പവര്‍ സപ്ലൈ കമ്പനികള്‍ വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന സ്വദേശി സെക്യൂരിറ്റി ഗാര്‍ഡുകളെ ഇതുവരെ നിതാഖാത്തില്‍ പരിഗണിച്ചിരുന്നില്ല. പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ നിതാഖാത് പ്രകാരം കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സെക്യൂരിറ്റി ഗാര്‍ഡുകളുടെ നിയമനത്തിന് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. എങ്കില്‍ മാത്രമേ നിതാഖാത്ത് ആനുകൂല്യം ലഭിക്കുകയുളളൂ. സെക്യൂരിറ്റി ഗാര്‍ഡുകളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 4500 റിയാല്‍ ആയിരിക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെ നിയമനം അജീര്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.