അറേബ്യന്‍ രുചിപ്പെരുമയ്ക്ക് ‘മഞ്ചീസ്’ രുചിക്കൂട്ട്

റിയാദ്: അറേബ്യന്‍ രുചിപ്പെരുമയുടെ രുചികൂട്ടൊരുക്കി മഞ്ചീസ് ഫാസ്റ്റ് ഫുഡ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ മന്‍സൂറ അല്‍ ഹംറ പ്ലാസയില്‍ (ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം) ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍ മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം ചിക്കന്‍, മത്സ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയാണ്. ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ ‘മഞ്ചീസി’ന് കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

വിവിധതരം ഫ്രഷ് ജൂസ്, ഡെസേര്‍ട്ട് ഇനങ്ങള്‍, കിഡ്‌സ് സ്‌പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാന്‍ഡ്‌വിച്, പൊട്ടറ്റൊസ്, അംബര്‍ഗര്‍, മത്സ്യം-ചിക്കന്‍ ബ്രോസ്റ്റഡ് തുടങ്ങിയ സ്‌പെഷ്യല്‍ മീല്‍സ് ലഭ്യമാണ്. കുടുംബസമേതം വിഭവങ്ങള്‍ ആസ്വദിക്കാനുളള ഡൈനിംഗ് സജ്ജികരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യവും ലഭ്യമാണ്.

Leave a Reply