Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

എരഞ്ഞോളി മൂസയുടെ ഈരടികള്‍ പാടി യൂസഫ് കാക്കഞ്ചേരി

റിയാദ്: ‘എന്തെല്ലാം വര്‍ണ്ണങ്ങള്‍, എന്തെല്ലാം ഗന്ധങ്ങള്‍, ഏതെല്ലാം പൂക്കളീ ഉദ്യാനത്തില്‍’ -എരഞ്ഞോളി മൂസയുടെ വരികള്‍ പാടി ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തില്‍ നിന്നു വിരമിക്കുന്ന യൂസഫ് കാക്കഞ്ചേരി. റിയാദ് പൊതുസമൂഹത്തിന്റെ ചേര്‍ത്ത് പിടിക്കലും പ്രവാസത്തിന്റെ ഐക്യവും വര്‍ണനകള്‍ക്കപ്പുറമാണെന്നു ചൂണ്ടിക്കാണിക്കാനാണ് റഹീം സഹായ സമിതി ഒരുക്കിയ യാത്രയയപ്പില്‍ ഈരടികളോടെ യൂസഫ് കാക്കഞ്ചേരി യാത്രയയപ്പിന് മറുപടി പറഞ്ഞത്.

ജാതിയും മതവും വര്‍ണ്ണവും വര്‍ഗവും വ്യത്യസ്തരായവര്‍ ഇന്ത്യക്കാരെന്ന ഒറ്റ ഹൃദയത്തിലുള്ള പല ഉടലുകളായി ഇവിടെ ജീവിക്കുന്നു. അതുകൊണ്ടാണ് റഹീമിന്റെ കേസില്‍ ഐക്യപ്പെടാനും സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ റഹീമിന്റെ ജീവന് വേണ്ടി അവിശ്രമം പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ് അഷ്‌റഫ് വേങ്ങാട്ട്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ യൂസഫ് കാക്കഞ്ചേരി പത്യേകം അഭിനന്ദനം അറിയിച്ചു. യാത്രയയപ്പ് യോഗം മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. സിപി മുസ്തഫ അധ്യക്ഷത വഹിച്ചു.

റഹീമിന്റെ കേസില്‍ വാര്‍ത്താ പ്രാധാന്യം വന്നത് കൊണ്ടാണ് യൂസഫ് കാക്കഞ്ചേരി ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ പുറത്തറിയാത്ത എണ്ണമറ്റ പ്രവാസികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാകാന്‍ രണ്ടര പതിറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതത്തില്‍ കഴിഞ്ഞിട്ടുന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു.

അബ്ദുല്‍ റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയും റിയാദ് പൊതുസമൂഹവും ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയവും മാതൃകാപരവുമാണെന്ന് സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, ജന. കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ എന്നിവര്‍ പറഞ്ഞു. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ, മാധ്യമ രംഗത്തുളളവര്‍ യൂസഫ് കാക്കഞ്ചേരി പ്രവാസി സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ എടുത്തുപറഞ്ഞു. റിയാദ് സഹായ സമിതിയുടെ പ്രശംസാ ഫലകം സഹായ സമിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യൂസഫ് കാക്കഞ്ചേരിക്ക് സമ്മാനിച്ചു.

ചീഫ് കോഡിനേറ്റര്‍ ഹര്‍ഷദ് ഫറോക്, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, സുരേന്ദ്രന്‍ കൂട്ടായി, നവാസ് വെള്ളിമാട് കുന്ന്, കുഞ്ഞോയി കൊടോമ്പുഴ, മൊഹിയുദ്ധീന്‍ ചേവായൂര്‍, ഷമീം മുക്കം എന്നിവര്‍ നേതൃത്വം നല്‍കി. സഹായ സമിതി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top