Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന് കെഎംസിസി സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഡോ. അന്‍വര്‍ അമീനെ പൊന്നാണ അണിഞ്ഞു സ്വീകരിച്ചു. റിയാദിലെ കെഎംസിസിയുടെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

സ്വപ്‌ന തുല്യമായ സൗദിയുടെ വികസന മുന്നേറ്റം പ്രവാസികള്‍ക്ക് വന്‍ അവസരങ്ങളാണ് തുറക്കുന്നത്. നിക്ഷേപ രംഗത്തും തൊഴില്‍ മേഖലയിലുമുള്ള സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് അഷ്‌റഫ് കല്‍പകഞ്ചേരി, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രെട്ടറിയേറ്റ് അംഗങ്ങളായ കെ. കെ കോയാമുഹാജി, മുഹമ്മദ് വേങ്ങര, കോഴിക്കോട് ജില്ല ട്രഷറര്‍ റാഷിദ് ദയ, ഹനീഫ കല്‍പകഞ്ചേരി, ഉമ്മര്‍ കൂള്‍ ടെക്, ഹംസത്ത് അലി പനങ്ങാങ്ങര എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top