
റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 2025-26 അധ്യയന വര്‍ഷത്തിലേക്കു പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസു മുതല്‍ പതിനൊന്നാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സറി മുതല്‍ അപ്പര്‍ കിന്റര്‍ഗാര്‍ട്ടന്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം.

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയ സൗദിയിലെ ഏക ഇന്ത്യന്‍ സ്‌കൂള്‍ ആണ് യാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍. പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യത്തിലും സ്വീകരിച്ച മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. സി.ബി.എസ്.സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100ശതമാനം വിജയം നേടി എന്നു മാത്രമല്ല യാര സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാനങ്ങള്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു നേടുന്നത്.

കര്‍മ്മനിരതരും പരിചയസമ്പന്നരുമായ അധ്യാപകരുടെ സവനമാണ് മികച്ച റിസള്‍ട്ടിന് കാരണം. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൂര്‍ണ്ണ സംതൃപ്തരാണ് എന്ന സര്‍വേഫലങ്ങള്‍ സ്‌കൂളിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്.

ഈ അധ്യയന വര്‍ഷം പതിനൊന്നാം ക്ലാസ്സില്‍ സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം സാധ്യമാകുന്നതിനുള്ള എല്ലാ വിഷയങ്ങളും തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. മാത്രവുമല്ല IIT, ISER, SANFORD, TUM പോലേയുള്ള മികച്ച ഇന്ത്യന്‍, വിദേശ യൂണിവേഴ്‌സിറ്റികളില്‍

പ്രവേശനം നേടുന്നതിന് മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതസ്ഥാനം നേടിയെടുക്കുന്നതിനു പരിശീലനവും വെബ്സ്റ്റഡീസ് എന്ന അക്കാദമിക് ഓര്‍ഗനൈസേഷനും യാര ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവേശനത്തിനും അന്വേഷണങ്ങള്‍ക്കും 0592888865, 0543972558 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് യാര സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.