
റിയാദ്: ജിദ്ദയിലേക്കുളള യാത്രാ മധ്യേ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം. കൊല്ലം സ്വദേശി സുബി ഗീവര്‍ഗീസ (33), എരുമേലി സ്വദേശി അഖില കളരിക്കല്‍ (29), ഡ്രൈവറായ കല്‍ക്കത്ത സ്വദേശി എന്നിവരാണ് മരിച്ചത്. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

മലയാളി നഴ്‌സുമാരായ നാന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫ് കിംഗഢ ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റുമിയ കുമാര്‍, ഖുമിത അര്‍മുഖന്‍, രജിത എന്നില്‍ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ഫെബ്രുവരി ആദ്യവാരം എത്തിയ ഇവര്‍ റിയാദില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജോലി സ്ഥലത്തേക്കു മടങ്ങുന്നതിനിടെയാണ് അപകടം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
