
റിയാദ്: ഇരുവൃക്കകളും തകരാറിലായതോടെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ദിന് ഹണിബീസ് റിയാദ് കുടുംബ കൂട്ടായ്മ പ്രവര്‍ത്തകര്‍ തുണയായി. സുലയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ബദിയയിലെ സാമൂഹ്യ പ്രവര്‍ത്തകനായ റാഫി പുല്ലാളൂര്‍ റിയാദില്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ പരിശോധനയില്‍ രണ്ടു വൃക്കയും തകരാറിലാണെന്നു കണ്ടെത്തി.

സാമൂഹ്യ പ്രവര്‍ത്തകനായ അസ്‌ലം പാലത്ത്, സിദ്ദിഖ് കോവൂര്‍ എന്നിവരുടെ സഹായത്തോടെ റിയാദ് ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ദിനെ നാട്ടിലെത്തിക്കുന്നതിന് റാഫി പുല്ലാളൂര്‍, റിയാദ് ഹണിബീസ് അംഗങ്ങളായ ഷെമീര്‍ അല്‍കസര്‍, അസീസ് അല്‍മാല്‍കി, ആനി സാമുവല്‍ , ജലീല്‍ കൊച്ചിന്‍, കബീര്‍ പട്ടാമ്പി, ഷെരീഫ് വാവാട്, ഷാഹിദ് , ഫൈസല്‍ പാലക്കാട്, സലാം തൊടുപുഴ, ഷെമീര്‍ അലി, റിയാസ് റഹ്മാന്‍, ഷംനാസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കബീര്‍ പട്ടാമ്പി എന്നിവരാണ് ഡിപോര്‍ടേഷന്‍ സെന്ററില്‍ നിന്നു ഫൈനല്‍ എക്‌സിറ് നേടാന്‍ സഹായിച്ചത്. നാട്ടിലേക്കുള്ള യാത്രയില്‍ റാഫി പുല്ലാളൂര്‍ അനുഗമിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
