
റിയാദ്: കേരളത്തില്‍ നിന്നു ഇന്നു പുറപ്പെടേണ്ട രണ്ട് എയര്‍ അറേബ്യ സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. ഷാര്‍ജ വഴി ദമ്മാമിലേക്കുളള കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു സൗദിയിലേക്കുളള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്തില്ല. ഇതോടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് ഷെഡ്യൂള്‍ഡ് വിമാനങ്ങളില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് ഉറപ്പായി.

സെപ്തംബര്‍ 25ന് പുലര്‍ച്ചെ 4ന് പുറപ്പെട്ട് കണക്ഷന്‍ ഫ്‌ളൈറ്റില്‍ ദാമ്മാമില്‍ രാവിലെ 9ന് എത്തിച്ചേരേണ്ട ജി9 440 വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ബോഡിംഗ് പാസ് അനുവദിച്ചില്ല. ഇതേ വിമാനത്തില്‍ ഷാര്‍ജയില്‍ എത്തുന്നവര്‍ ദമ്മാമിലേക്കു ജി9 165 വിമാനത്തിലാണ് യാത്ര ചെയ്യേണ്ടത്. കോഴിക്കോട് നിന്നു നിരവധി യാത്രക്കാര്‍ ജിദ്ദയിലേക്കുളള കണക്ഷന്‍ ജി9 143 ലേക്കും ടിക്കറ്റെടുത്തിരുന്നു. ഇത് ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. എന്നാല്‍ ബോര്‍ഡിംഗ് പാസ് അനുവദിക്കാത്തതിനാല്‍ കേരളത്തില്‍ നിന്നു സൗദിയിലേക്കുളള യാത്രക്കാര്‍ നിരാശരായി മടങ്ങി.
ഇന്ത്യന്‍ എമിഗ്രേഷന്‍ അധികൃതര്‍ ക്ലിയറന്‍സ് നല്‍കില്ല എന്നറിയിച്ചതിനാല്‍ ബോര്‍ഡിംഗ് പാസ് നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. റിയാദിലെത്തേണ്ട പതിനഞ്ചിലധികം യാത്രക്കാര്‍ ഇതോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നു വീടുകളിലേക്കു മടങ്ങി.
കോഴിക്കോട് നിന്നു ഷാര്‍ജ വഴി പുലര്‍ച്ചെ ഒന്നിന് പുറപ്പെട്ട ജി9 455 വിമാനത്തിലും സൗദിയിലേക്കുളള കണക്ഷന്‍ ഫ്‌ളൈറ്റ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് അനുവദിച്ചില്ല. അതേസമയം, ഇതേ വിമാനത്തില്‍ സൗദി അറേബ്യ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ട യാത്രക്കാര്‍ക്ക് എയര്‍ അറേബ്യ ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
