Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

റിയാദ് കെ.എം.സി.സി രക്തദാന ക്യാമ്പ്

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി റിയാദ് സെന്‍ ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ വനിതാ പ്രവര്‍ത്തകരടക്കം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്തും കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യാന്‍ മുന്നോട്ട് വന്നതിനെ ഡോ. ഇബ്രാഹിം പ്രശംസിച്ചു. ലോകം ഭീതിയുടെ നിഴലില്‍ കഴിയുമ്പോഴും ഇന്ത്യന്‍ സമൂഹം നല്‍കുന്ന നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്ജ് ഡോ. മുഹമ്മദ് മുത്തൈരി, ഡോ. ഖാലിദ്, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, കെ.കെ.കോയാമു ഹാജി, സിദ്ദീഖ് തുവ്വൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി.അബൂബക്കര്‍, മുജീബ് ഉപ്പട, കബീര്‍ വൈലത്തൂര്‍, മാമുക്കോയ ഒറ്റപ്പാലം, ഷാഹിദ് മാസ്റ്റര്‍, സഫീര്‍ തിരൂര്‍, പി.സി അലി വയനാട്, റസാഖ് വളക്കൈ, സിദ്ദീഖ് കോങ്ങാട്, മുസ്തഫ വേളൂരാന്‍, അന്‍വര്‍ വാരം, അഷ് റഫ് അച്ചൂര്‍, ഹുസൈന്‍ കുപ്പം, മുഹമ്മദ് കണ്ടകൈ, ഷാഫി സെഞ്ച്വറി, ഉസ്മാന്‍ പരീത്, ഷാഫി തൃശ്ശൂര്‍, നജീബ് നെല്ലാങ്കണ്ടി, നിസാര്‍ വള്ളിക്കുന്ന്, കുഞ്ഞിപ്പ മട്ടന്നൂര്‍, മുത്തു കട്ടൂപ്പാറ, സക്കീര്‍ മണ്ണാര്‍മല, ഫൈസല്‍ ചേളാരി, നൗഫല്‍ താനൂര്‍, മുനീര്‍ മക്കാനി, റഫീഖ് പുപ്പലം, മന്‍സൂര്‍ വള്ളിക്കുന്ന്, വനിതാ വിംഗ് പ്രസിഡണ്ട് റഹ് മത്ത് അഷ് റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ എന്നിവര്‍ നേതൃത്വം നല്‍കി. ഷംസു പൊന്നാനി, ഷഫീഖ് കൂടാളി, ജാബിര്‍ വാഴമ്പുറം, ഷബീര്‍ കുളത്തൂര്‍, ഇര്‍ഷാദ് കായക്കൂല്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഒര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും ആക്ടിംഗ് സെക്രട്ടറി സുബൈര്‍ അരിമ്പ്ര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top